കൊല്ലം: വയോജന പരിചരണത്തിന് മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാറിലേക്ക് ശിപാര്‍ശചെയ്യുമെന്ന് ജില്ലയിലെത്തിയ നിയമസഭ സമിതി അറിയിച്ചു. നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയംഗങ്ങളും എം.എല്‍.എമാരുമായ എ.എം. ആരിഫും എല്‍ദോ എബ്രഹാമുമാണ് ജില്ലയിലെ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചത്. മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ 2012ല്‍ നല്‍കിയ നോട്ടീസിെൻറ തുടര്‍ നടപടികളുടെ ഭാഗമായാണ് സന്ദര്‍ശനം. വയോജന കമീഷന്‍ രൂപവത്കരണം സംബന്ധിച്ച് പഞ്ചായത്ത്, സാമൂഹികനീതി വകുപ്പുകള്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണമാണ് നടത്തിയത്. പത്തനാപുരം ഗാന്ധിഭവനിലും ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലും തെളിവെടുപ്പ് നടത്തി. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പൊതുവെ സംതൃപ്തി അറിയിച്ചതിനൊപ്പം വയോജനപരിചരണത്തിെൻറ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. സര്‍ക്കാര്‍ സ്ഥാപനത്തിലെ അന്തേവാസികളുടെ പരിചരണത്തിനും ശുശ്രൂഷക്കുമായി കൂടുതല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാറില്‍ ശിപാര്‍ശ സമര്‍പ്പിക്കാനാണ് തീരുമാനം. ഇവിടെ വാഹന സൗകര്യം നല്‍കുന്നതും പരിഗണിക്കും. ജില്ലയില്‍ സര്‍ക്കാറിെൻറ ഒരു വൃദ്ധസദനവും സ്വകാര്യ മേഖലയില്‍ 19 എണ്ണവുമാണുള്ളത്. ഇവയില്‍ ഏഴെണ്ണത്തിനും അഗതിമന്ദിരത്തിനും സര്‍ക്കാര്‍ ഗ്രാൻറുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഏഴ് പകല്‍ വീടുകളുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണിക്കും. പുതുതായി വൃദ്ധസദനങ്ങളിലേക്ക് എത്തിക്കുന്നവരുടെ വൈദ്യപരിശോധന ഉറപ്പാക്കി രോഗങ്ങളുടെ വ്യാപനം തടയണം. കിടത്തിചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം മെച്ചപ്പെടുത്തുകയും പരിചരണത്തിനായി പ്രത്യേകം ആളിനെ നിയോഗിക്കുകയും വേണം. നിലവിലുള്ള സംരക്ഷണകേന്ദ്രങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശിപാര്‍ശയാണ് സര്‍ക്കാറിന് സമര്‍പ്പിക്കുകയെന്ന് സമിതിയംഗങ്ങള്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയും ഭാവിയില്‍ ആവശ്യമുള്ള വിവരങ്ങളും ശേഖരിക്കുന്നതിനായി തയാറാക്കിയ ചോദ്യാവലി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികള്‍ക്ക് കൈമാറി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, അസി. കലക്ടര്‍ എസ്. ഇലക്കിയ, എ.ഡി.എം. ബി. ശശികുമാര്‍, എ.സി.പി എ. പ്രതീപ് കുമാര്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ എസ്. സബീനാ ബീഗം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.