കൊല്ലം: മഴക്കാലത്ത് പടരുന്ന ജലജന്യരോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഷിഗെല്ല, കോളറ തുടങ്ങിയ രോഗങ്ങള്‍ മലിനജലത്തിലൂടെയും മൂടിവെക്കാതെയുള്ള ആഹാരത്തിലൂടെയുമാണ് പകരുന്നത്. വയറിളക്കം പാനീയചികിത്സയിലൂടെ നിയന്ത്രിക്കാനാകും. മതിയായചികിത്സ നല്‍കിയില്ലെങ്കില്‍ മരണകാരണമായേക്കാം. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം എന്നിവ നല്‍കാം. വേഗത്തില്‍ ദഹിക്കുന്ന ആഹാരം മാത്രമാണ് ചികിത്സവേളയില്‍ നല്‍കേണ്ടത്. ഷിഗെല്ല വയറിളക്കം ബാധിച്ച് ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി, വയറുവേദന, മലത്തിലൂടെ രക്തം, പഴുപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇവ കണ്ടെത്തിയാല്‍ വിദഗ്ധചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗപ്രതിരോധ മാര്‍ഗങ്ങള്‍ തിളപ്പിച്ചാറ്റിയവെള്ളം മാത്രം ഉപയോഗിക്കുക കിണറുകളും പമ്പിങ് സ്റ്റേഷനുകളും ക്ലോറിനേറ്റ് ചെയ്യുക തുറസ്സായ ഇടങ്ങളില്‍ മല-മൂത്ര വിസര്‍ജനം ഒഴിവാക്കുക ആഹാരത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക കുടിവെള്ളവും ആഹാരവും മൂടിെവച്ച പാത്രങ്ങളിലാക്കുക പഴകിയഭക്ഷണം, തൈര്, ഐസ്‌ക്രീം, സിപ് അപ് തുടങ്ങിയവ ഒഴിവാക്കുക വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.