വായ്പ തട്ടിപ്പ്: പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ കുടുംബം നിരാഹാരം തുടങ്ങി

കൊല്ലം: തിരിച്ചറിയൽ രേഖകൾ ദുരുപയോഗംചെയ്തും വ്യാജ ഒപ്പിട്ടും 9.5 ലക്ഷം രൂപയുടെ വായിപതട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായ യുവതിയും മതാപിതാക്കളും രണ്ടുമക്കളും കലക്ടറേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കുരീപ്പുഴ സ്വദേശി ആമിന മോഹൻ, പിതാവ് കോയ, മാതാവ് സൈനബ, മക്കളായ ആശാ, അലീശ എന്നിവർ സമരം തുടങ്ങിയത്. ഇതിനിടെ കലക്ടർ ആമിനയെ ചർച്ചക്ക് വിളിച്ചു. കലക്ടറുടെ മുറിയിൽനിന്ന് പുറത്തേക്കിറങ്ങവെ ദേഹാസ്വാസ്ഥ്യംമൂലം കുഴഞ്ഞ് വീണ ആമിനയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയ ആമിന മറ്റുള്ളവർക്കൊപ്പം പങ്കുചേർന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഇവർ പറഞ്ഞു. സി.പി.എം പ്രദേശികനേതാവായിരുന്ന എസ്. ശശിധര​െൻറ ഭാര്യ ജയശ്രീയും മകളും ജയശ്രീയുടെ മാതാവും മറ്റ് മൂന്ന് പേരും ഉൾപ്പെടെ ആറുപേർക്ക് എതിരെയാണ് ശക്തികുളങ്ങര പൊലീസ് കേെസടുത്തിരിക്കുന്നത്. ആമിനയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് സെൻട്രൽ ബാങ്ക് കാവനാട് ശാഖയിൽനിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയെന്ന് കാട്ടി ബാങ്കിൽനിന്ന് വിളിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നതെന്ന് ആമിന പറഞ്ഞു. വായ്പ തട്ടിപ്പ് കേസിൽ കണ്ടെടുത്ത രേഖകൾ ഫോറൻസിക് പരിശോധനക്കായി പൊലീസ് അയച്ചിരിക്കുകയാണ്. പ്രതികൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.