ചവറ: ദേശീയപാതയിൽ കൊറ്റംകുളങ്ങരയിൽ ടാങ്കർലോറിയും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ചേർത്തല മരുതൂർവട്ടം അന്നവെളിയിൽ സിജിമോൻ ജോസഫ് (37), യാത്രക്കാരായ ഹരിപ്പാട് നടുവണ്ണൂർ സ്വദേശി ബിജി (33), ആലപ്പുഴ രശ്മി സദനത്തിൽ ശ്രീനിധി (22), കായംകുളം കീരിക്കാട് കൊട്ടിയൂർ പത്തിയൂർ വെസ്റ്റ് കുഴുവീട്ടിൽ ലളിത (60), ഇവരുടെ മകൾ മഹേശ്വരി (43), ചവറ പന്മന ആക്കൽ മുല്ലശ്ശേരിയിൽ വീട്ടിൽ നിർമല (53), തൃശൂർ ചെറയാൽ ഹൗസിൽ ജോസ് പി. ജോൺ, ലോറി ഡ്രൈവർ നെടുമൺകാവ് പനയമുട്ടം വിഷ്ണു നിവാസിൽ വിഷ്ണു (30), ക്ലീനർ തിരുവനന്തപുരം കൊച്ചുവേളി മാധവപുരം മൂലയിൽ വീട്ടിൽ സുരേന്ദ്രൻ (59) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബിജി ജില്ല ആശുപത്രിയിലും മറ്റുള്ളവർ നീണ്ടകര താലൂക്ക് ആശുപത്രിയിലും ചവറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബസിെൻറ കമ്പികളിലും സീറ്റിലും ഇടിച്ച് തലയ്ക്കും പല്ലുകൾക്കുമാണ് മിക്കവർക്കും പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കൊറ്റൻകുളങ്ങരക്ക് വടക്ക് നല്ലേഴ്ത്ത് ജങഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചവറ ഫയർഫോഴ്സ്, പൊലീസ്, ഹൈവേ-കൺട്രോൾ റൂം പൊലീസ് എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തി. കാബിനിൽ കുടുങ്ങിയെ ബസ് ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽപെട്ട വാഹനങ്ങളെ ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിപാടികൾ ഇന്ന് പുനലൂർ എൻ.എസ്.എസ് ഒാഡിറ്റോറിയം: എൻ.ജി.ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് സമ്മേളനം -രാവിലെ 10.00 ഓച്ചിറ പരബ്രമ ഒാഡിറ്റോറിയം: ഓച്ചിറ പഞ്ചായത്ത് ലൈഫ് പദ്ധതി ആദ്യ ഗഡു വിതരണ ഉദ്ഘാടനം, കലക്ടർ ഡോ. എസ്. കാർത്തികേയൻ -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.