ഇരവിപുരം: തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. കാക്കത്തോപ്പ്, കച്ചിക്കടവ്, കുളത്തിൻപാട് ഭാഗങ്ങളിലാണ് കടലാക്രമണം. കാക്കത്തോപ്പ് കച്ചിക്കടവുഭാഗത്തെ റോഡുകളും വൈദ്യുതി തൂണുകളും കടലെടുക്കുന്ന നിലയിലാണ്. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. മുണ്ടയ്ക്കൽ പാപനാശത്ത് പൊലീസ് ഇരുമ്പു ബാരിക്കേഡുകൾ നിരത്തി. ഇതുവഴി ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. കാക്കത്തോപ്പിൽ തീരം ഇടിഞ്ഞ ഭാഗത്ത് റോപ്പുകൾ കെട്ടിയും റോഡിൽ പാറകൾ ഇട്ടും ഗതാഗതം തടസ്സപ്പെടുത്തി. കാക്കത്തോപ്പിലെ പുലിമുട്ടും തകർന്നിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ സബ് കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബുധനാഴ്ച മുതൽ റോഡ് ബലപ്പെടുത്താൻ പാറകൾ ഇറക്കുമെന്നും പുലിമുട്ട് നിർമാണം ആരംഭിക്കുമെന്നും അവർ പ്രദേശവാസികളോട് പറഞ്ഞു. നാട്ടുകാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. ഹയർ സെക്കൻഡറി കോൺഫറൻസ് സ്വാഗതസംഘം കൊല്ലം: 'നീതി ചോദിക്കുന്ന ശബ്ദമാണിത്, നന്മ പാലിക്കുന്ന കൂട്ടമാണിത്' എന്ന തലവാചകത്തിൽ എസ്.ഐ.ഒ ജില്ലസമിതി നടത്തുന്ന ഹയർ സെക്കൻഡറി കോൺഫറൻസിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് (മുഖ്യരക്ഷാധികാരി), മുഹമ്മദ് മിറോഷ് (ചെയർമാൻ), അൽ അമീൻ (ജനറൽ കൺവീനർ ), കമ്മിറ്റി അംഗങ്ങളായി അനസ്, അഫ്സൽ (പ്രതിനിധി) സൈനുദ്ദീൻ കോയ, അസ്‌ലം (സാമ്പത്തികം) നബീൽ(പ്രചാരണം), ഷാ സാഹിബ്, അനസ് കരിക്കോട് (നഗരി) യാസർ, അനസ് കണ്ണനല്ലൂർ, സുൽഫിക്കർ (റിസപ്ഷൻ), നസീഹ് (ഭക്ഷണം) എന്നിവരെ തെരഞ്ഞെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.