അഞ്ചൽ: ഒരു ഗ്രാമത്തിെൻറ അക്ഷരവെളിച്ചമായ പ്രാഥമിക വിദ്യാലയത്തിെൻറ 90ാം വാർഷികം ആഘോഷിക്കും. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയം ഗവ.എൽ.പി സ്കൂളാണ് നവതിയാഘോഷിക്കുന്നത്. ആറു മാസം നീളുന്ന വിവിധ കർമപരിപാടിക്ക് കഴിഞ്ഞ ദിവസം സ്കൂളിൽ കൂടിയ സ്വാഗത സംഘം രൂപം നൽകി. പൂർവ വിദ്യാർഥികെളയും അധ്യാപകരെയും ആദരിക്കൽ, കലാ-സാംസ്കാരിക പരിപാടികൾ, സേവന പ്രവർത്തനങ്ങൾ, വിവിധ വികസന പ്രവർത്തനങ്ങൾ, സ്കൂൾ വാഹനം വാങ്ങൽ, ചുറ്റുമതിലും ഗേറ്റും നിർമാണം മുതലായവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. നവതി ആഘോഷ സ്വാഗത സംഘം രൂപവത്കരണ യോഗം ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിനുകുമാർ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ ആർ. മുരളി, ഹെഡ്മാസ്റ്റർ എൽ. രമേശൻ തുടങ്ങിയവർ സംസാരിച്ചു. 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.