ഹജ്ജ്​ യാത്രയയപ്പും പഠന ക്ലാസും

അഞ്ചൽ: ഹജ്ജ് മനുഷ്യനെ വിശ്വാസപരമായി ശക്തിപ്പെടുത്തുന്നതും ജീവിതത്തെ ഊർജസ്വലമാക്കുന്നതുമായ കർമമാണെന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ്. അഞ്ചലിൽനിന്ന് ഈ വർഷം ഹജ്ജിന് പുറപ്പെടുന്നവർക്കായി അഞ്ചൽ ഇസ്‌ലാമിക് എജുക്കേഷനൽ ആൻഡ് കൾചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പിലും പഠന ക്ലാസിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ് എ. ജലാലുദ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹലീമ, സഫീരിയ, സനീറ, മുഹമ്മദ് താഹ, സലിം ഹിറ, യാസർ, എ. നവാസ്, അൽ അമീൻ എന്നിവർ നേതൃത്വം നൽകി. സലിം മൂലയിൽ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.