തിരുവനന്തപുരം: എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വർഗീയതയുടെ കടന്നുകയറ്റം പ്രതിഷേധാർഹമാണെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡൻറ് വൈശാഖനും ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളിയും പ്രസ്താവനയിൽ അറിയിച്ചു. ഉത്തരേന്ത്യയിൽ മുസ്ലിംകൾക്കും ദലിതർക്കും നേരെ നടത്തുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളുടെ ഒാൺലൈൻ പതിപ്പാണ് കേരളത്തിലെ സമൂഹമാധ്യമ വേട്ട. ഹരീഷ് ധൈര്യപൂർവം വർഗീയ ഫാഷിസത്തെ പ്രതിരോധിക്കാൻ തയാറാകണമെന്നും പുരോഗമനസമൂഹം അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.