ഹരീഷിന്​ സമൂഹം സുരക്ഷിത​ത്വം നൽകണം -പ്രോഗ്രസിവ് റൈറ്റേഴ്സ് അസോ.

തിരുവനന്തപുരം: 'മീശ' എന്ന നോവൽ രചിച്ചതിന് സംഘ്പരിവാർ ആക്രമണം നേരിടുന്ന എഴുത്തുകാരൻ എസ്. ഹരീഷിന് നിഷ്പക്ഷ സമൂഹം സുരക്ഷിതത്വം നൽകണമെന്ന് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ. ചില കൃതികളിലെ കഥാപാത്രങ്ങൾ പാത്ര സ്വഭാവത്തിനനുസരിച്ച് നടത്തുന്ന സംഭാഷണങ്ങൾക്ക് എഴുത്തുകാരനിൽ കുറ്റം ആരോപിച്ച് വിചാരണക്ക് മുതിരുന്നത് ആസ്വാദനത്തി​െൻറ പോരായ്മയും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചുകൊടുക്കാനാവില്ല. എക്കാലത്തും സാമൂഹിക മാറ്റത്തിന് സാഹിത്യകൃതികൾ കാരണമായിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. കേരളത്തി​െൻറ പുരോഗമനമുഖം സൃഷ്ടിച്ചതിലും കാത്തുസൂക്ഷിച്ചതിലും സാഹിത്യകൃതികൾക്കുള്ള പങ്ക് മറക്കാൻ കഴിയുകയില്ല. ഏതെങ്കിലും മതത്തെ കരുതിക്കൂട്ടി അവഹേളിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശം ഹരീഷി​െൻറ കൃതിയിൽ പ്രകടമാകാത്ത സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് ദുരുപദിഷ്ടിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതു ചെറുത്തു തോൽപിക്കുകയും എഴുത്തുകാരനൊപ്പം നിൽക്കുകയും വേണമെന്ന് അസോസിയേഷൻ പ്രസിഡൻറ് കെ.പി. രാമനുണ്ണിയും ജനറൽ സെക്രട്ടറി ഡോക്ടർ വള്ളിക്കാവ് മോഹൻദാസും പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.