അമ്പതോളം വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയ ആൾ പിടിയിൽ

(ചിത്രം) കൊട്ടാരക്കര: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് ടി.കെ.എം നഗര്‍ രജിത ഭവനില്‍ വിനോജ്കുമാര്‍ (42) ആണ് പിടിയിലായത്. കുഴുമതിക്കാട് ധന്യ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 1,40,000 രൂപയും സമീപത്തുള്ള മൈത്രി കമ്പ്യൂട്ടര്‍ സ്ഥാപനം, ബേക്കറി, നെടുമണ്‍കാവിലുള്ള നിക്കോണ്‍ ഫർണിച്ചര്‍ മാര്‍ട്ട് , ഷൂലാൻറ് എന്നിവിടങ്ങളില്‍നിന്നായി എഴുപതിനായിരത്തോളം രൂപയും ഓണംപള്ളി ഓട്ടോ സ്പെയേഴ്സ്, വിദ്യാധരന്‍ ടെക്സ്റ്റൈല്‍സ്, ഏഴുകോണ്‍ കെ.എസ്.എഫ്.ഇ, അശ്വതി മൊബൈല്‍സ്, ജനസേവനകേന്ദ്രം, അര്‍ച്ചന ടെക്സ്റ്റൈല്‍സ്, ഗ്രാൻറ് ബേക്കറി, പ്രസന്ന ഹോം അപ്ലയിന്‍സ്, കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.എസ്.എഫ്.ഇ, സബ് രജിസ്ട്രാര്‍ ഓഫിസ്, പള്ളിമുക്കിലെ പോപ്പുലര്‍ ഫിനാന്‍സ്, ആശുപത്രിമുക്കിലെ നിക്കോണ്‍ ഫർണിച്ചര്‍, പെരുമ്പുഴ ധന്യ സൂപ്പര്‍ മാര്‍ക്കറ്റ്, കണ്ണനല്ലൂര്‍ കെ.എന്‍ ഫ്രഷ്‌ മാര്‍ട്ട് തുടങ്ങി സമീപത്തുള്ള ആറോളം വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കുഴുമതിക്കാട് മോഹനന്‍ നായരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച് പണം പിന്‍വലിച്ചതും ഇയാളാണ്. വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ മുഖത്ത് തൂവാല കെട്ടിയും തൊപ്പി ധരിച്ചുമാണ് മോഷണത്തിനിറങ്ങിയിരുന്നത്. അതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന്‍ സമാനസ്വഭാവമുള്ള കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരുടെ പട്ടിക തയാറാക്കി നടത്തിയ അന്വേഷണം ഇയാളിലേക്ക് എത്തുകയായിരുന്നു. നടത്തത്തിലെ വൈകല്യമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും തൊപ്പിയും ഹെല്‍മറ്റും വിനോജ്കുമാറി​െൻറ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, പത്തനാപുരം, കുണ്ടറ, കൊട്ടിയം, കിളികൊല്ലൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളിലെ മോഷണക്കേസുകളില്‍പെട്ട് അഞ്ചര മാസത്തോളമായി ജയിലില്‍ ആയിരുന്ന ഇയാള്‍ രണ്ട് മാസം മുമ്പ് ജയില്‍ മോചിതനായതിനെതുടര്‍ന്ന്‍ മോഷണപരമ്പര ആരംഭിക്കുകയായിരുന്നു. മോഷ്ടിച്ച പണം മദ്യപാനത്തിനായും സ്ത്രീകള്‍ക്ക് നൽകാനുമായാണ് ഉപയോഗിച്ചിരുന്നതെന്ന്‍ െപാലീസ് പറഞ്ഞു . കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്‌, എഴുകോണ്‍ എസ്.ഐ സി. ബാബുക്കുറുപ്പ്, ഷാഡോ എസ്.ഐ എസ്. ബിനോജ്, സ്ക്വാഡ് അംഗങ്ങളായ എ.സി. ഷാജഹാന്‍, കെ. ശിവശങ്കരപ്പിള്ള, ബി. അജയകുമാര്‍, ആഷിര്‍ കോഹൂര്‍, കെ.കെ. രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, അഡീഷനല്‍ എസ്.ഐ രവികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.