പത്തനാപുരം: കിഴക്കന്‍മേഖലക്ക് വീണ്ടും അവഗണന. പത്തനാപുരത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂരസർവിസുകള്‍ നിർത്തലാക്കാന്‍ നീക്കം. നിലവില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ചന്ദക്കാംപാറ ബസുകളാണ് പത്തനാപുരത്ത് നിന്ന് ദൂരസ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നത്. ഇവ മൂന്നും കൊല്ലത്തേക്കും കൊട്ടാരക്കരയിലേക്കും മാറ്റാനുള്ള ചര്‍ച്ചകള്‍ ഉദ്യോഗസ്ഥതലത്തില്‍ സജീവമായിട്ടുണ്ട്. ഒരാഴ്ചയായി ബസിെൻറ സമയക്രമം കൊട്ടാരക്കര, കൊല്ലം ഡിപ്പോകളില്‍ നിന്നും ശേഖരിക്കുന്നുണ്ട്. നിലവില്‍ മൂന്ന് സർവിസുകളും നഷ്ടമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ ഭൂരിപക്ഷം യാത്രക്കാരും വടക്കന്‍ജില്ലകളിലേക്കുള്ള യാത്രക്ക് ആശ്രയിക്കുന്നത് ഈ സര്‍വിസുകളെയാണ്. കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സർവിസുകള്‍ക്കും സമാന്തരമായി സ്വകാര്യബസും ഇേത റൂട്ടില്‍ ഓടുന്നുണ്ട്. സ്വകാര്യസർവിസുകളെ സഹായിക്കാനാണ് ദീര്‍ഘദൂരസർവിസുകള്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉണ്ട്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ വഴി എം.സി റോഡിലൂടെയും കൊല്ലത്ത് നിന്നും കായംകുളം വഴി ദേശീയപാതയിലൂടെയുമാണ് ബസുകള്‍ പുനഃക്രമീകരിക്കുക. ചന്ദനക്കാംപാറ സർവിസ് ആരംഭിച്ചത് മൂന്ന് മാസം മുമ്പാണ്. മറ്റ് രണ്ട് സര്‍വിസുകള്‍ക്കും രണ്ട് വര്‍ഷത്തില്‍ താഴെയാണ് ആയുസ്സ്. ബസുകള്‍ മാറ്റുന്നതിനെതിരെ ഭരണ പ്രതിപക്ഷ യൂനിയനുകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇവ നിര്‍ത്തലാക്കിയാല്‍ യാത്രക്കാര്‍ പത്തനംതിട്ടയെയോ അടൂരിനെയോ ആശ്രയിക്കേണ്ടി വരും. തിരുവനന്തപുരം, തെങ്കാശി ഭാഗങ്ങളില്‍ വല്ലപ്പോഴും വരുന്ന ദീര്‍ഘദൂര സർവിസുകളാണ് പിന്നീടുള്ള ഏകപ്രതീക്ഷ. സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും ഇതിനിടെ പല തവണ നിര്‍ത്തലാക്കിയാണ്. ജനകീയപ്രതിഷേധത്തെ തുടര്‍ന്നാണ് പിന്നീട് പുനരാരംഭിച്ചത്. ഇതിനിടെ ആരംഭിച്ച വഴിക്കടവ് സർവിസ് പൂര്‍ണമായും നിലച്ചു. സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് പുറമെ ഫാസ്റ്റ് പാസഞ്ചറായി പ്രവര്‍ത്തിക്കുന്ന ബസുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.