തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ അപമാനിച്ച കേന്ദ്രസർക്കാർ നടപടിയിലും സംസ്ഥാനത്തിെൻറ റെയിൽവേവികസനം അട്ടിമറിക്കുന്ന കേന്ദ്രനിലപാടിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം െറയിൽവേ ഡിവിഷനൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളീയസമൂഹത്തെ അപമാനിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. കേരളീയജനതയുടെ പ്രതിനിധികളാണ് പ്രധാനമന്ത്രിയെ കാണാൻ ചെന്നത്. അവരെ അപമാനിക്കുകയെന്നാൽ സംസ്ഥാനത്തെയാകെ അപമാനിക്കലാണ്. സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ചോദിച്ചുവാങ്ങാനുള്ള ബാധ്യത കേരള സർക്കാറിനുണ്ട്. അത് കേന്ദ്രത്തിെൻറ ഔദാര്യമല്ല. ഫെഡറലിസത്തോടുള്ള കേന്ദ്രസർക്കാറിെൻറ സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്. സംസ്ഥാനത്തിെൻറ െറയിൽവേ വികസനം അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാറിേൻറതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലസെക്രട്ടറി ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.എസ്. അരുൺ, പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. സാജൻ, കെ.ജെ. കുഞ്ഞുമോൻ, ഷിജി ഷാജഹാൻ എന്നവർ സംസാരിച്ചു. തമ്പാനൂർ െറയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളായ അഭിലാഷ് എ. ആൽബർട്ട്, ആദർശ്കൃഷ്ണ, ജി.എൽ. അജീഷ്, ഗോപൻ വലിയേല, അൽ ജിഹാൻ, എം.എസ്. സുജിത്, എസ്. എസ്. ഷെറിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.