'ബി.എസ്.എൻ.എൽ വിങ്‌സ്' ആഗസ്​റ്റ്​ ഒന്നുമുതൽ

തിരുവനന്തപുരം: സിം കാർഡ് ഇല്ലാതെ ഏത് ഫോണിലേക്കും വിളിക്കാവുന്ന ബി.എസ്.എൻ.എല്ലി‍​െൻറ ഇൻറർനെറ്റ് ടെലിഫോൺ സംവിധാനം പ്രവർത്തനസജ്ജമാകുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി. മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷത്തേക്ക് 1,099 രൂപ നൽകി കണക്‌ഷനെടുക്കുന്നവർക്ക് രാജ്യത്തെവിടെയുമുള്ള ഏത് ഫോണിലേക്കും പരിധിയില്ലാതെ ഇൻറർനെറ്റ് കോൾ ലഭിക്കും. ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ വഴിയും bsnl.co.in വഴിയും രജിസ്ട്രേഷൻ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.