തിരുവനന്തപുരം: കാൽനടയാത്രികരുടെ ജീവൻ കവർന്നെടുക്കുന്ന ബൈക്കുകളുടെ മത്സരയോട്ടം നിരോധിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറിെൻറ വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത വകുപ്പ് കമീഷണറും മൂന്നാഴ്ചക്കകം റിേപ്പാർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യെപ്പട്ടു. കവടിയാർ അമ്പലംമുക്ക് റോഡിൽ ബൈക്കുകളുടെ മത്സരയോട്ടം നിരോധിച്ചെങ്കിലും ഇതു തടയുന്നതിന് ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.