തിരുവനന്തപുരം: സര്‍വകക്ഷി സംഘത്തിനു മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം കൂടി ഉള്‍പ്പെട്ട കേന്ദ്രമന്ത്രിസഭക്ക് മുന്നിലേക്കാണ് പരാതിയുമായി സംഘമെത്തിയത്. ആ നിലക്ക് കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ? മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു. അതിനുപകരം സര്‍വകക്ഷി യോഗശേഷം പ്രധാനമന്ത്രി കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതും ഉറപ്പുനല്‍കിയതും കണ്ണന്താനം വാര്‍ത്തസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.