പ്രതികളിൽ ഒരാളുടെ കോൺഗ്രസ് ബന്ധമാണ് സംഭവത്തിന് രാഷ്ട്രീയ നിറം നൽകുന്നത് അഞ്ചൽ: പശ്ചിമ ബംഗാൾ സ്വദേശിയായ മണിക് റോയിയുടെ കൊലപാതകത്തിന് രാഷ്ട്രീയനിറം ചാർത്താൻ ശ്രമം. അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധമാണ് സംഭവം രാഷ്ട്രീയ മാനം കൈവരിക്കാനിടയായത്. സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവർ ഈ വഴിക്കാണ് സംസാരിക്കുന്നത്. ഒപ്പം അഞ്ചൽ പൊലീസിനെയും കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ താൽപര്യമനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നാണ് സി.പി.എമ്മിെൻറ പരാതി. ബി.ജെ.പിയുടെയും സി.പി.ഐയുടെയും നിലപാടും ഇതു തന്നെയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും എന്നാൽ, രണ്ടുപേരിൽ മാത്രം കുറ്റം ചുമത്തിയിട്ട് ബാക്കിയുള്ളവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് സി.പി.എമ്മിെൻറ ആരോപണം. അതിനിടെ അന്വേഷണച്ചുമതല പുനലൂർ ഡി.വൈ.എസ്.പിക്ക് നൽകിയത് സി.പി.എം നേതാക്കളുടെ താൽപര്യപ്രകാരമാണെന്ന് പറയപ്പെടുന്നു. എന്നാൽ, നിലവിലെ അന്വേഷണസംഘത്തെ വിപുലീകരിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. മണിക് റോയി പശ്ചിമ ബംഗാളിൽ സി.പി.എം പ്രവർത്തകനായിരുെന്നന്നും അതാണ് പാർട്ടിക്ക് ഈ വിഷയത്തിൽ ഇത്ര താൽപര്യമെന്നും പറയപ്പെടുന്നു. എന്നാൽ, മണിക് റോയി വർഷങ്ങളായി കേരളത്തിലാണെന്നും സി.പി.എമ്മുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ ഒരു ബന്ധവും ഇല്ലെന്നും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടിട്ടുപോലുമില്ലെന്നും മണിക്കിെൻറ സുഹൃത്തുക്കൾ പറയുന്നു. കെട്ടിട നിർമാണമേഖലയിലെ തൊഴിൽ പ്രശ്നങ്ങളും കൊലപാതകത്തിനു പിന്നിലെ കാരണമായി പ്രചരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരുടെ കടന്നുകയറ്റം മൂലം തദ്ദേശീയർക്ക് പണി കുറയുന്നുണ്ടെന്നും അതിെൻറ പക പ്രതിയായ ആസിഫിെൻറ മനസ്സിലുണ്ടായിരുന്നെന്നുമാണ് അഭ്യൂഹം പരക്കുന്നത്. അതേസമയം ആദ്യം ചികിത്സ തേടിയെത്തിയ ആശുപത്രിയിൽ മണിക്കിന് വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നുള്ള ആരോപണവും നാട്ടിലുണ്ട്. മണിക്കിെൻറ കുടുംബത്തെ സംസ്ഥാന സർക്കാർ ദത്തെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം വെൽെഫയർ പാർട്ടി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.