*പഠനത്തിന് മൂന്നംഗ ഉന്നതതല സമിതി തിരുവനന്തപുരം: പരമ്പരാഗത മേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യ രോഗങ്ങള്‍ തടയാൻ നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ച ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ്-ഇ.എസ്.ഐ അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച പഠനം ഏകോപിപ്പിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. പഠനത്തിനും രോഗങ്ങള്‍ തടയാനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിെൻറ സഹായം തേടും. ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. എ. സമീറയും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.