ജലനിരപ്പുയരുമെന്ന് ആശങ്ക; മൺറോതുരുത്തിൽ മുൻകരുതൽ ശക്തമാക്കി

കുണ്ടറ: തോരാമഴയും തെന്മല, പരപ്പാർ ഡാമുകളും ചിറ്റുമലചിറ ചീപ്പുകളും തുറന്നതോടെ ജലനിരപ്പ് ഉയരുമെന്ന ആശങ്കയെതുടർന്ന് മൺേറാതുരുത്തിൽ ജില്ല ഭരണകൂടം മുൻകരുതലുകൾ സ്വീകരിച്ചു. പെരിങ്ങാലം ഹയർ സെക്കൻഡറി സ്കൂളിന് രണ്ട് ദിവസത്തേക്ക് കലക്ടർ അവധി നൽകി. വ്യാഴാഴ്ച സ്കൂളിൽനിന്ന് കുട്ടികളെ വാഹനങ്ങൾ ലഭ്യമാകുന്ന ഇടങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക ബോട്ട് സംവിധാനം പഞ്ചായത്തി​െൻറ സഹകരണത്തോടെ ഏർപ്പെടുത്തിയിരുന്നു. മൺറോതുരുത്ത് പഞ്ചായത്തിൽ വേലിയേറ്റം ജലനിരപ്പ് ഉയർത്തുന്ന സാഹചര്യം ഉണ്ടെങ്കിലും അപകടകരമായ നിലയിൽ ഉയർന്നിട്ടില്ല. നടപ്പാതകൾ മിക്കതും ചളിക്കുണ്ടുകളായതിനെ തുടർന്ന് പഞ്ചായത്തിലെ കാൽനടയാത്ര ദുരിതപൂർണമാണ്. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്ത് ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും ജില്ല ഭരണകൂടം തങ്ങൾക്കൊപ്പമുണ്ടെന്നും പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.