മഴയിൽ വീട് തകർന്നു; നിസ്സഹായതയോടെ നിര്‍ധനകുടുംബം

കുളത്തൂപ്പുഴ: വീട് കണ്‍മുന്നില്‍ തകർന്നുവീണതോടെ നിസ്സഹായരായി നിര്‍ധനകുടുംബം. കുളത്തൂപ്പുഴ സാംനഗർ നിജാ ഭവനിൽ നിജയുടെ വീടാണ് ബുധനാഴ്ച രാത്രി തകര്‍ന്നത്. നേരത്തേ ഭര്‍ത്താവ് മരണപ്പെട്ടതോടെ ഒറ്റപ്പെട്ട നിജയും ഒന്നരയും, അഞ്ചും വയസുള്ള രണ്ട് കുട്ടികളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. മഴയിൽ കുതിർന്ന ചുമർ തകരുന്നത് ശ്രദ്ധയിൽപെട്ട ഇവർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴക്കാണ് ദുരന്തം വഴിമാറിയതെന്ന് സമീപവാസികള്‍ പറയുന്നു. ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടമായതോടെ നിജയും കുട്ടികളും അയല്‍വീടുകളിൽ അഭയംതേടിയിരിക്കുകയാണ്. ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ്, തിങ്കൾകരിക്കം വില്ലേജ് ഒാഫിസർ വിശ്വജിത്ത്, അസിറ്റൻറ് വി.ഒ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ സംഘം സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കാമ്പസ് പ്രവർത്തകസംഗമം കൊല്ലം: എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാമ്പസ് പ്രവർത്തകസംഗമം സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല കാമ്പസ് സെക്രട്ടറി അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ അസ്‌ലം എ സലാം, അൽ അമീൻ, അൽത്താഫ് എന്നിവർ പങ്കെടുത്തു. പരിപാടികൾ ഇന്ന് ചിന്നക്കട കെ.എസ്.എസ്.ഐ.എ ഹാൾ: കാര്‍ഷിക സ്ഥിതിവിവരകണക്ക് ശേഖരണ പദ്ധതിയുടെ ജില്ലതല പരിശീലന പരിപാടി ഉദ്ഘാടനം- രാവിലെ 10.30 ആശ്രാമം 8 പോയൻറ് ആർട്ട്കഫേ: ഗൗരി സുനിലി​െൻറ ചിത്രപ്രദർശനം - രാവിലെ 10.00 വാളകം പ്രതീക്ഷാ ഒാഡിറ്റോറിയം: ആത്മായുടെ ആഭിമുഖ്യത്തിൽ ജില്ലതല കർഷകമേളയും പ്രദർശനവും - രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.