ഹോട്ടലിനുള്ളിലേക്ക് ഓട്ടോ ഇടിച്ചുകയറി

പുനലൂർ: ഹോട്ടലിനുള്ളിലേക്ക് നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ചുകയറി. ബുധനാഴ്ച വൈകീട്ട് മൂന്നോെട എസ്.ബി.ഐക്ക് സമീപമുള്ള ശരവണഭവൻ വെജിറ്റേറിയൻ ഹോട്ടലിലേക്കാണ് ഡ്രൈവറടക്കം നാലംഗ സംഘം സഞ്ചരിച്ച ഓട്ടോ ഇടിച്ചുകയറിയത്. ഹോട്ടലിന് മുന്നിൽ കിടന്ന കാറിൽ തട്ടിയ ഓട്ടോ മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറുക‍യായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരടക്കം ഓട്ടോയുടെ വരവ് കണ്ട് ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹോട്ടലി​െൻറ മുന്നിലെ ഗ്ലാസ് വാതിൽ, കൗണ്ടർ മറ്റ് ഫർണിചർ എന്നിവ തകർന്നു. എന്നാൽ വണ്ടിയിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുെന്നന്ന് ഹോട്ടലുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.