കൊല്ലം: അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി സാമൂഹികവിരുദ്ധരുടെ മർദനമേറ്റ് മരിച്ച സംഭവം നാട്ടിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും തൊഴിലാളികളുടെ സംരക്ഷണത്തിന് പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും കരുതലോടെ പ്രവർത്തിക്കണമെന്നും സി.പി.എം ജില്ല കമ്മിറ്റി. 12 വർഷമായി അഞ്ചലിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മണിക്റോയിയാണ് മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ യൂത്ത്കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് സമഗ്രമായി അന്വേഷിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി മർദിക്കുകയും ചൂഷണം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന സമീപനം ആരും സ്വീകരിക്കാൻ പാടില്ല. ഇത് ചെയ്യുന്ന സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്താൻ കഴിയണമെന്നും ജില്ല കമ്മിറ്റി പറഞ്ഞു. യോഗത്തിൽ എൻ.എസ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. ബാലഗോപാൽ പങ്കെടുത്തു. ജില്ല നീന്തൽ ടീം സെലക്ഷൻ 22ന് കൊല്ലം: തിരുവനന്തപുരത്ത് ആഗസ്റ്റ് നാലിനും അഞ്ചിനും നടക്കുന്ന സംസ്ഥാന പുരുഷ-വനിതാ നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ജില്ല നീന്തൽ ടീമിെൻറ സെലക്ഷൻ ട്രെയൽസ് 22ന് ആശ്രാമം സ്വിമ്മിങ് പൂളിൽ നടക്കും. ഫോൺ: 9495521284, 8547833833.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.