തിരുവനന്തപുരം: യു.ടി.യു.സി സംസ്ഥാന പ്രസിഡൻറായി മുൻ തൊഴിൽ മന്ത്രി ബാബു ദിവാകരനെയും ജനറൽ സെക്രട്ടറിയായി തോമസ് ജോസഫിനെയും ട്രഷററായി ടി.സി. വിജയനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ദേശീയ പ്രസിഡൻറ് എ.എ. അസീസ് അധ്യക്ഷതവഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ബാബു ദിവാകരൻ, െഎക്യ മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സിസിലി, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കോരാണി ഷിബു, എസ്. സത്യപാലൻ, കെ.എസ്. സനൽകുമാർ, ടി.സി. വിജയൻ, വി. ശ്രീകുമാരൻ നായർ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. പടം tomas joseph (general secretary), babu divakaran (president)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.