കൊല്ലം: കാെപക്സിെൻറ ഫാക്ടറികളില്‍ പുതുതായി 1000 തൊഴിലാളികള്‍ക്ക് ജോലിനല്‍കുമെന്ന് ചെയര്‍മാന്‍ കൊല്ലായില്‍ സുദേവന്‍ അറിയിച്ചു. മൂന്ന് ജില്ലകളിലെ 10 ഫാക്ടറികളിലുമായി നിയമനം പൂര്‍ത്തിയാകുന്നതോടെ തൊഴിലാളികളുടെ എണ്ണം 5000 കവിയും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1003 തൊഴിലാളികള്‍ക്കാണ് പുതുതായി ജോലിനല്‍കിയത്. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം. എല്ലാ ഫാക്ടറികളിലും പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കിയത് വഴി കാെപക്സിെൻറ നഷ്ടം കുറയ്ക്കാനായി. ഇക്കൊല്ലം ഒക്‌ടോബര്‍ വരെ പ്രവര്‍ത്തിക്കാനുള്ള തോട്ടണ്ടി സംഭരിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യത്തിലെ കുടിശ്ശിക വരുത്താതെ നല്‍കി വരികയാണ്. സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, സി.സി.ടി.വി സംവിധാനം, നവീന കട്ടിങ് മെഷീനുകള്‍, ഇലക്ട്രിക് ബോര്‍മ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പെരുമ്പുഴ ഫാക്ടറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനോദ്ഘാടനം 23ന് നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.