അഞ്ചൽ: സദാചാര ഗുണ്ടകളുടെ മർദനത്തെത്തുടർന്ന് മരിച്ച പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയിയുടെ കുടുംബത്തിന് മതിയായ നഷ്കപരിഹാരം സർക്കാർ അനുവദിക്കണമെന്ന് വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സലീം മൂലയിൽ ആവശ്യപ്പെട്ടു. 12 വർഷമായി അഞ്ചലിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മണിക്കിനെ മോഷണക്കുറ്റമാരോപിച്ചാണ് ഗുണ്ടകൾ മർദിച്ചത്. വിദഗ്ധചികിത്സ ലഭ്യമാക്കിയിരുെന്നങ്കിൽ അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ കഴിയുമായിരുെന്നന്നും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്നും സംഭവത്തിൽ കൂടുതൽ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.