വിക്ടോറിയ ആശുപത്രി: ഐ.സി.യു ഉദ്ഘാടനം നാളെ

കൊല്ലം: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ സാന്ത്വനം പരിപാടിയുടെ ഭാഗമായി ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് ഗവ. വിക്‌ടോറിയ ആശുപത്രിയില്‍ നിര്‍മിച്ച നവജാത ശിശുക്കള്‍ക്കുള്ള ഇൻറന്‍സീവ് കെയര്‍ യൂനിറ്റും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും കുട്ടികളുടെ പാർക്കും വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള, ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, കെ. സമ്പത്ത്കുമാർ, എസ്. രാമകൃഷ്ണപിള്ള, ജി. ചെല്ലപ്പന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.