കൊല്ലം: ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ നാലാം വാര്‍ഷികവും ഗായകന്‍ മുഹമ്മദ് റഫിയുടെ 38ാം സ്മൃതിദിനത്തിന് മുന്നോടിയായി 'സുഹാനി രാത്' എന്ന പേരില്‍ ഗാനസന്ധ്യയും സംഘടിക്കുന്നു. 28ന് വൈകീട്ട് ആറുമുതല്‍ കൊല്ലം ലാലാസ് കണ്‍വെന്‍ഷന്‍ സെൻററിലാണ് പരിപാടി. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ ഗായകൻ മുഹമ്മദ് അസ്‌ലമും സംഘവുമാണ് 'സുഹാനി രാത്'ൽ പങ്കെടുക്കുന്നത്. പ്രമുഖ നടനും ഗായകനുമായ ബിശ്വജിത്ത് ചാറ്റര്‍ജിക്ക് സുഹാനി രാത് വേദിയില്‍ സമഗ്രസംഭാവന പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആൻഡ് ഹോസ്പിറ്റലിന് കീഴിലെ ജീവകാരുണ്യ സംരംഭമായ ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ നിര്‍ധനരായ 42 രോഗികള്‍ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അവസരമൊരുക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംരംഭമായ കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിയുമായി സഹകരിച്ച് 25 നിര്‍ധന രോഗികളില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വഹിക്കുന്ന ദൗത്യത്തിനും തുടക്കംകുറിച്ചു. ഈ പദ്ധതിയിൽ എട്ട് രോഗികള്‍ക്ക് കിഡ്‌നി മാറ്റിെവച്ചു. വാര്‍ത്തസമ്മേളനത്തില്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവിയും ട്രാന്‍സ്പ്ലാൻറ് സര്‍ജനുമായ ഡോ. ബേബി മാത്യു, നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീദാസ് ഗോപാലകൃഷ്ണൻ, ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗം പി.കെ. സുധാകരന്‍ പിള്ള, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സുനില്‍ മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.