ഓച്ചിറ: കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ഭൂരിഭാഗം ആളുകളും തയാറാകുന്നില്ല. വെള്ളക്കെട്ടിൽ കിടക്കുന്നവരെ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടാൽ മിക്കവരും തയാറാകുന്നില്ലന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. ക്യാമ്പിലുള്ളവർക്ക് പണ്ടു മുതൽ ഏർപ്പെടുത്തിയ കഞ്ഞിയും പയറുംതന്നെയാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ ക്യാമ്പിനോട് പലർക്കും വിരക്തിയാണ്. ക്യാമ്പിലുള്ള ആളൊന്നിന് ദിവസം 40 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഈ തുകകൊണ്ട് കഞ്ഞിയും പയറും കൊടുക്കാനേ കഴിയൂ എന്നാണ് ഉദ്യാഗസ്ഥരും പറയുന്നത്. മാറി താമസിക്കാൻ ഒരു മാർഗവും ഇല്ലാത്തവരാണ് ദുരിതാശ്വാസ ക്യാമ്പിനെ സമീപിക്കുന്നത്. വരവിള മഞ്ഞാടി ചന്തക്ക് തെക്കുവശമുള്ള ആശ്രയ കോളനിയിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി എങ്കിലും അവരും ക്യാമ്പിലെത്താൻ തയാറല്ല. വരവിള ഗവ.എൽ.പി.എസ് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങൾ ക്യാമ്പിലെത്തി. ഓച്ചിറ പായിക്കുഴി ചെമ്പുവിള കിഴക്കതിൽ ജയചന്ദ്രെൻറ വീട്ടിൽ മുറ്റത്തുനിന്ന മരം കടപുഴകി വീടിനും കാറിനും നാശനഷ്ടം സംഭവിച്ചു. പായിക്കുഴി കുഴുവേലി മുക്കിന് സമീപം ദേശീയപാതക്ക് കുറുകെയുള്ള ഓട അടഞ്ഞതിനാൽ അമ്പതോളം വീട്ടുകാർ വെള്ളക്കെട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.