തിരുവനന്തപുരം: ഐ.എസ്.ആർ.ഒ വികസിപ്പിച്ച ലിഥിയം- ഇയോണ്‍ (ലി-ഇയോണ്‍) ബാറ്ററി സാങ്കേതികത വ്യവസായിക ഉൽപാദനത്തിനായി സ്വന്തമാക്കാന്‍ സ്വകാര്യ കമ്പനികളുടെ ഉന്തും തള്ളും. ഇലക്ട്രിക് വാഹനനിർമാണത്തിന് മുതൽക്കൂട്ടാവുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിനായി 130ല്‍ അധികം കമ്പനികളാണ് ഇതിനോടകം മുന്നോട്ടുവന്നിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിലാണ് ലിഥിയം-ഇയോണ്‍ ബാറ്ററി വികസിപ്പിച്ചത്. ചൂടുകുറഞ്ഞതും ഭാരം കുറഞ്ഞതും കുറഞ്ഞ ചാർജില്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കുന്നതുമായ ബാറ്ററി വികസിപ്പിക്കുന്നതിനായി ഏതാനും വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒ ഗവേഷണം നടത്തുകയായിരുന്നു. പരീക്ഷണങ്ങളുടെ ഭാഗമായി. പി.എസ്.എൽ.വിയുടെ മൂന്ന് വിക്ഷേപണങ്ങൾ, ജി.എസ്.എൽ.വി മാർക്ക് മൂന്നിെൻറ ബി-വൺ വിക്ഷേപണം, പുനരുപയോഗ വാഹനവിക്ഷേപണം, ജി-സാറ്റ് 19, ആർ.എച്ച് 200െൻറ വിക്ഷേപണങ്ങൾ എന്നിവയിലൊക്കെ സ്പേസ് ഗ്രേഡ് ലിഥിയം-ഇയോൺ ബാറ്ററി ഉപയോഗിച്ചിരുന്നു. തുടര്‍ന്നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനായി സാങ്കേതികവിദ്യ കൈമാറാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചൊവ്വാഴ്ച വി.എസ്.എസ്.സിയിൽ നടക്കുന്ന ശില്‍പശാലക്കു ശേഷം കമ്പനികളില്‍നിന്ന് താൽപര്യപത്രം ക്ഷണിക്കും. തുടര്‍ന്നാകും സാങ്കേതികത കൈമാറാനുള്ള കമ്പനികളെ ഐ.എസ്.ആർ.ഒ തെരഞ്ഞെടുക്കുക നിലവില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്‍ തുകക്കാണ് ലിഥിയം-ഇയോണ്‍ ബാറ്ററി ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ ചാർജിൽ കൂടുതൽ നേരം പ്രവർത്തിക്കുന്ന ചൂടും ഭാരവും കുറഞ്ഞ ബാറ്ററിയാണിത്. പരിസ്ഥിതി മലിനീകരണമില്ലാത്ത വാഹനരംഗം എന്ന രാജ്യത്തിെൻറ നയത്തിന് ആക്കംകൂട്ടുന്നതാകും ലി-ഇയോൺ ബാറ്ററിയുടെ വ്യവസായികോൽപാദനം. ബാറ്ററി തദ്ദേശീയമായി നിർമിക്കുമ്പോൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാകുമെന്നും രാജ്യത്തെ വാഹനവിലയിലടക്കം പ്രതിഫലിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.