കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വൻകെടുതി. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ സ്കൂൾ വിദ്യാർഥിയും പൊലീസുകാരനും മരിച്ചത് കൂടാതെ ആയിരത്തിലധികം വീടുകൾ തകരുകയും ലക്ഷങ്ങളുടെ കൃഷി നാശവും സംഭവിച്ചു. ഇരവിപുരം, താന്നി, നീണ്ടകര, കരുനാഗപ്പള്ളി തീരദേശമേഖലയിൽ ശക്തമായ കടലാക്രമണം തുടരുകയാണ്. തീരദേശ റോഡ് പൂർണമായും കടലെടുത്തു. കടലാക്രമണത്തിൽ നിരവധി വീടകൾ തകർന്നു. തീരദേശ മേഖലയിൽനിന്ന് ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പലയിടത്തും കടൽഭിത്തി തകർന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്ന് ഫിഷറീസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻ മേഖല ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണ്. വിവിധയിടങ്ങളിൽ മരം വീണും കുന്നിടിഞ്ഞും ഗതാഗതം തടസ്സെപ്പട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. കാലവർഷം ശക്തി പ്രാപിച്ചതിനു ശേഷം ജില്ലയിൽ 32 വീടുകൾ പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർെന്നന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് നിരവധി റോഡുകൾ തകരുകയും ചെയ്തു. കൊല്ലം-ഇരവിപുരം തീരദേശ റോഡ് തകർന്ന് ഗതാഗതം പൂർണമായും താറുമാറായി. കല്ലടയാർ, ഇത്തിക്കരയാർ തുടങ്ങി ജില്ലയിലെ പ്രധാന നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മിക്കയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ മരം വീണു. പലഭാഗങ്ങളിലും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. മരം വീണതിെന തുടർന്ന്് കൊല്ലം-പുനലൂർ പാതയിൽ ഉൾപ്പെടെ െട്രയിനുകൾ വൈകിയാണ് ഓടിയത്. കുണ്ടറയിൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. കലക്‌ടർ എസ്. കാർത്തികേയനുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.