ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വിഴിഞ്ഞം: കെട്ടിട നിർമാണത്തൊഴിലാളിയായ ഗൃഹനാഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം മുല്ലൂർ എസ്.എസ് ഭവനിൽ സജുകുമാറിനെ (42) യാണ് മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെ കിടപ്പുമുറിയിൽ ഇരുമ്പുപൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയം ഭാര്യ സിമി കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. മരണകാരണം അറിവായിട്ടില്ല. മകൻ ആദിത്യൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.