തിരുവനന്തപുരം: െപാതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിെൻറ ഉത്തരവാദിത്തം ആ സെക്ഷനിലെ ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. എൻജിനീയർമാർ ഓരോ റോഡിലും നിരന്തരം സഞ്ചരിക്കുകയും കുഴികളുടെ വിശദാംശങ്ങൾ തങ്ങളുടെ നോട്ട് ബുക്കുകളിൽ രേഖപ്പെടുത്തുകയും വേണം. ഇത് ചെയ്യാനാണ് ഓവർസിയർമാരെയും അസിസ്റ്റൻറ് എൻജിനീയർമാെരയും നിയമിച്ചിട്ടുള്ളത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് കീഴിലുള്ള റോഡുകൾ യാത്രായോഗ്യമല്ലാതായിക്കിടക്കരുതെന്ന് നേരേത്തതന്നെ പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്ക് നിർേദശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. കിഫ്ബി, റിക്ക് തുടങ്ങിയ പൊതുമരാമത്ത് വകുപ്പ് സ്ഥാപനങ്ങൾ നിർമാണത്തിനെടുത്ത റോഡുകൾ, ആ സ്ഥാപനങ്ങളുടെ സാങ്കേതികരീതികൾ കാരണം അത് നിർമിക്കാൻ കാലതാമസമുണ്ട്. ഈ കാലത്ത് റോഡുകൾ മറ്റ് ഫണ്ട് ഉപയോഗിച്ച് സാധാരണ നന്നാക്കാറില്ല. ഇത് ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു. ഇത്തവണ മഴക്കാലത്ത് തന്നെ തകർന്ന റോഡ് നന്നാക്കാൻ നേരേത്ത പണം അനുവദിക്കും. നല്ല യന്ത്രങ്ങളും ആത്മാഥതയുമുള്ള കരാറുകാരെയും തെരഞ്ഞെടുക്കണം. അടിയന്തരഘട്ടത്തിൽ റോഡുകൾ നിർമിക്കാനുള്ള നിയമങ്ങൾ ഉപയോഗിക്കണം. എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളോട് ആശയവിനിമയം നടത്തണം. ആഗസ്റ്റ് 15 നുള്ളിൽ ഓരോ സെക്ഷനും റോഡുകൾ ഗതാഗതയോഗ്യമാക്കിയെന്ന് ഉറപ്പുവരുത്തണം. ജില്ലപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി സോഷ്യൽ ഓഡിറ്റിങ് കമ്മിറ്റിയെ 14 ജില്ലകളിലും നിയോഗിച്ചിട്ടുണ്ട്. ഔദ്യോഗികസംവിധാനം ഉപയോഗിച്ച് ഈ കമ്മിറ്റിക്ക് റോഡുകൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാം - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.