തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ദുരിതത്തിലാണ്ടിരിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗരൂകരാകണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം. ഇടുക്കിയിലടക്കം പല ജില്ലകളിലും നടക്കുന്ന പ്രകൃതിനശീകരണ പ്രവർത്തനങ്ങളും അനധികൃത നിർമാണങ്ങളും ദുരന്തത്തിെൻറ കാഠിന്യം വർധിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.