അഭിമന്യുവി​െൻറ കൊലപാതകികളുടെ അറസ്​റ്റ്​ തടയാൻ എസ്​.ഡി.പി.​െഎ ശ്രമം -കോടിയേരി

തിരുവനന്തപുരം: എസ്.എഫ്.െഎ നേതാവ് അഭിമന്യുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ നടത്തുന്ന അന്വേഷണം തടസ്സപ്പെടുത്താനും കൊലപാതകികളുടെ അറസ്റ്റ് തടയാനുമാണ്‌ എസ്‌.ഡി.പി.ഐ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണത്തി​െൻറ ഭാഗമായി ചിലരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതി​െൻറ പേരിലാണ്‌ ഹര്‍ത്താലിനാഹ്വാനം നടത്തിയത്‌. കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. കലാപങ്ങളുണ്ടാക്കി കൊലപാതകം നടത്തിയവരെ രക്ഷിക്കാനുള്ള നീക്കമാണിത്‌. തീവ്രവാദശക്തികളെ സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെടുത്താന്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ്‌ കൂടുതല്‍ പ്രകോപനപരമായ നിലപാടുമായി എസ്‌.ഡി.പി.ഐ രംഗത്തിറങ്ങിയത്‌. ഇൗ നീക്കം ജനം പരാജയപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.