കലയനാട് വി.ഒ.യു.പിസ്കൂളിൽ പ്രഭാതഭക്ഷണമായി

പുനലൂർ: തോട്ടംമേഖലയിലെ കലയനാട് വി.ഒ.യു.പിസ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണമായി. പുനലൂർ നഗരസഭയുടെ നേതൃത്വത്തിലാണ് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കിയത്. സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും തോട്ടംതൊഴിലാളികളുടെ മക്കളാണ്. പുലർച്ച രക്ഷാകർത്താക്കൾ ടാപിങ്ങിനും മറ്റുമായി തോട്ടങ്ങളിലേക്ക് പോകുന്നതിനാൽ ഇവർക്ക് കൃത്യമായി പ്രഭാതഭക്ഷണം ലഭിച്ചിരുന്നില്ല. രാവിലെ ബേക്കറി പലഹാരങ്ങൾ കഴിച്ചാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. ഇത് കുട്ടികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആഹാരം തയാറാക്കി കൊടുക്കാൻ നഗരസഭ പ്രത്യേകപദ്ധതി നടപ്പാക്കുകയായിരുന്നു. രാവിലെ എട്ടോടെയാണ് കുട്ടികൾ സ്കൂളിലെത്തിതുടങ്ങുന്നത്. ദിവസവും ഒരു മണിക്കൂർ അധികം ലഭിക്കുന്നതിനാൽ ആഴ്ചയിൽ ഒരു അധ്യയനദിവസത്തെ സമയമാണ് കൂടുതലായി ലഭിക്കുന്നത്. സ്കൂളിനെ അക്കാദമിക് മികവിലേക്ക് നയിക്കുവാൻ ഹലോ ഇംഗ്ലീഷ്, ടാലൻറ് ലാബ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക് കൈത്താങ്ങായി പ്രഭാതഭക്ഷണം നഗരസഭ നടപ്പാക്കുന്നത്. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലോക്കൽമാനേജർ റവ.പി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ കെ. പ്രഭ, സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ്ജി.നാഥ്, കൗൺസിലർമാരായ കെ.എ. അബ്ദുൽലത്തീഫ്, യമുനസുന്ദരേശൻ, പ്രസന്ന, സുനിത, ബി.പി.ഒ മായ, ശ്രീനി, തസ്ലിമ ജേക്കബ്, എൻ. സുന്ദരേശൻ എന്നിവർ സംസാരിച്ചു. പുനലൂർ താലൂക്കാശുപത്രിയെ അറിയാൻ 'പയ്യന്നൂർ' സംഘമെത്തി പുനലൂർ: താലൂക്കാശുപത്രിയുടെ മഹത്ത്വം അടുത്തറിയാൻ പയ്യന്നൂരിൽ നിന്ന് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ആശുപത്രിയിലെത്തി. സി. കൃഷ്ണൻ എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടപൊയിൽ, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ എന്നിവരുടെ സംഘമാണ് എത്തിയത്. ആരോഗ്യമന്ത്രിയുടെ നിർേദശത്തെ തുടർന്നായിരുന്നു സന്ദർശനം. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ അഞ്ചുവർഷം കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയെപ്പോലെ മെച്ചമാകണമെന്ന് സർക്കാറി​െൻറ പഞ്ചവത്സരപദ്ധതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനാണ് നേരിട്ടെത്തിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. സൗജന്യ ഭക്ഷണവിതരണം, ഡയാലിസിസ് യൂനിറ്റ്, ഒാപറേഷൻ തിയറ്റർ, ഗർഭിണികളുെടയും കുട്ടികളുെടയും വാർഡുകൾ, ലാബുകൾ, മാലിന്യസംസ്കരണം തുടങ്ങിയവയുടെ പ്രവർത്തനവും സംഘം വീക്ഷിച്ചു. രോഗികളുടെ ആധിക്യവും മറ്റ് ഒട്ടേറെ പ്രശ്നങ്ങളുമുള്ളപ്പോൾ കുറ്റമറ്റരീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവനക്കാെരയും മാനേജ്മ​െൻറ് കമ്മിറ്റിെയയും നഗരസഭെയയും അഭിനന്ദിച്ചാണ് സംഘം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.