ശാന്തിവിള താലൂക്ക് ആശുപത്രിയെ എം.എൽ.എ അവഗണിക്കുന്നെന്ന്; സി.പി.എം പ്രതിഷേധയോഗം സംഘടിപ്പിച്ചു

നേമം: ശാന്തിവിള താലൂക്ക് ആശുപത്രിയെ ഒ. രാജഗോപാൽ എം.എൽ.എ അവഗണിക്കുന്നെന്ന് ആരോപിച്ച് സി.പി.എം നേമം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നിൽ ചേർന്ന യോഗം ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പൊന്നുമംഗലം കൗൺസിലർ സഫീറ ബീഗം അധ‍്യക്ഷത വഹിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് കൗൺസിലർ വിജയൻ, നേമം ഏരിയ കമ്മിറ്റി അംഗം ആർ. പ്രദീപ്, വാർഡ് സെക്രട്ടറി സതീഷ്, വാർഡ് അംഗം സന്ധ്യ, നേമം മുൻ കൗൺസിലർ ഷാജി, സി.പി.എം നേമം എൽ.സി അംഗം കമാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.