തീരദേശത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ ക്ലാസ് മുറികളില്ല ഞങ്ങൾക്കും സ്വസ്ഥമായിരുന്ന് പഠിക്കണം സർ

പൂന്തുറ: പഠിക്കാന്‍ ക്ലാസ് മുറികളില്ലാതെ തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ നട്ടംതിരിയുന്നു. വലിയതുറ എല്‍.പി, യു.പി സ്കൂളിലെ കുട്ടികള്‍ക്കാണ് ഇൗ ദുരവസ്ഥ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പള്ളിക്കൂടങ്ങള്‍ മികവി​െൻറ കേന്ദ്രങ്ങളാക്കുമെന്നുള്ള പ്രഖ്യാപനങ്ങള്‍ സജീവമാകുമ്പോഴാണ് ഭരണസിരാകേന്ദ്രത്തി​െൻറ മൂക്കിനു താഴെ പഠിക്കാന്‍ ക്ലാസ് മുറികള്‍ ഇല്ലാതെ കുട്ടികൾ വലയുന്നത്. പലപ്പോഴും സ്കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് മഴയും വെയിലുമേറ്റ് കഴിയേണ്ട അവസ്ഥയാണ്. കുട്ടികളെ ഇരുത്തേണ്ട ആകെയുള്ള 14 ക്ലാസ് മുറികളില്‍ 13എണ്ണവും കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ കൈയടക്കിയിരിക്കുകയാണ്. ബാക്കിയുള്ളത് ഓഫിസ് മുറി മാത്രമാണ്. ഇതിനുള്ളില്‍ അധ്യാപകര്‍ ഇരുന്നാൽ 70ഓളം വരുന്ന കുട്ടികൾ പുറത്ത് ഇരിക്കണം. ശൗചാലയങ്ങളും ദുരിതബാധിതർ കൈയടക്കിയത് കാരണം പ്രാഥമികാവശ്യത്തിനും കുട്ടികൾ വലയുന്നു. എല്‍.പിയിൽ 18 കുട്ടികളാണ് ഇത്തവണ ഉള്ളത്. ഇവിടത്തെ അഞ്ച് ക്ലാസ് മുറികളിലും ദുരിതബാധിതരാണുള്ളത്. ഇതിനെത്തുടർന്ന് പിഞ്ചുകുട്ടികളെ എവിടെയിരുത്തി പഠിപ്പിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും. ക്ലാസ് മുറികള്‍ ഒഴിഞ്ഞുതരണമെന്ന് പലതവണ ആവശ്യപ്പെെട്ടങ്കിലും അധ്യാപകര്‍ക്ക് നേരെ ഭീഷണി ഉയരുന്ന സാഹചര്യമാണ്. വിദ്യാഭ്യാസമേഖലയിലെ ഉന്നതരെ വിവരം അറിയിെച്ചങ്കിലും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും അധ്യാപകര്‍ ആരോപിക്കുന്നു. തീരദേശത്തെ സര്‍ക്കാര്‍ സ്കൂളുകളോടുള്ള വിദ്യാഭ്യാസവകുപ്പി​െൻറ അവഗണന കാരണം നേരത്തേ ശംഭുവട്ടം എല്‍.പി.എസും മാധവപുരം യു.പി.എസും പൂട്ടിയിരുന്നു. കടലാക്രമണം ശക്തമാകുന്ന സമയത്താണ് റവന്യൂ അധികൃതര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കാറുള്ളത്. കടലാക്രണം ശാന്തമാകുന്നതോടെ ക്യാമ്പുകള്‍ പൂട്ടാറാണ് പതിവ്. എന്നാല്‍, അധികൃതര്‍ ക്യാമ്പുകള്‍ പൂട്ടിയെങ്കിലും ദുരിതബാധിതർ ഒഴിഞ്ഞുപോകാന്‍ തയാറാവുന്നില്ല. ഇവർക്ക് ബദല്‍ സംവിധാനം ഒരുക്കാൻ അധികൃതര്‍ക്ക് കഴിയാത്ത കാരണമാണ് ഇവർ പിരിഞ്ഞുപോവാത്തത്. എന്നാൽ, ക്യാമ്പിൽ കഴിയുന്നവരുടെ മക്കൾ പഠിക്കുന്നത് മറ്റ് സ്കൂളുകളിലാണ്. അതേസമയം, ഫിഷറീസ് സ്കൂളുകളുടെ അവസ്ഥയും സമാനമാണ്. മൂന്നു വര്‍ഷമായി കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ സ്കൂൾ കൈയേറി താമസിക്കുന്നതിനാൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാർഥികള്‍ക്ക് പഠിക്കാന്‍ ക്ലാസ് മുറികള്‍ ഇല്ലായിരുന്നു. ഇതിനെത്തുടർന്ന് അധ്യാപകര്‍ മരച്ചുവട്ടിലും വരാന്തയിലുമായാണ് ക്ലാസുകള്‍ എടുത്തിരുന്നത്. അധ്യാപകരുടെ കഠിന പരിശ്രമത്തെ തുടർന്ന് എസ്.എസ്.എല്‍.സിക്ക് ഇത്തവണ നൂറുമേനി വിജയം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിെച്ചങ്കിലും പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.