മെഡിക്കല്‍ കോളജിലെ ഡയാലിസിസ് വിഭാഗത്തില്‍ അണുബാധ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്കരോഗ ചികിത്സ വിഭാഗത്തിലെ ഡയാലിസിസ് യൂനിറ്റില്‍ അണുബാധ കണ്ടെത്തി. അണുബാധ സ്ഥിരീകരിച്ചതി‍​െൻറ അടിസ്ഥാനത്തില്‍ യൂനിറ്റി​െൻറ പ്രവര്‍ത്തനം നിര്‍ത്തിെവച്ചു. ആശുപത്രിയിലെ ബന്ധപ്പെട്ട യൂനിറ്റ് മേധാവികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. യൂനിറ്റ് അണുവിമുക്തമാക്കൽ പ്രക്രിയകള്‍ പൂര്‍ത്തിയായതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. യൂനിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ശനിയാഴ്ച അണുബാധ കണ്ടെത്തിയത്. അണുബാധയുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തേതന്നെ പ്രചരിച്ചിരുന്നു. ഒരാഴ്ച മുമ്പ് കോളജിലെ ആര്‍.ഒ പ്ലാൻറില്‍നിന്ന് അണുബാധ കണ്ടെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഡയാലിസിസ് പ്ലാൻറിനുള്ളില്‍ അണുബാധ കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഡയാലിസിസ് യൂനിറ്റ് ദിവസേന മൈക്രോബയോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് അഞ്ച് ഡയാലിസിസ് യന്ത്രങ്ങൾക്ക് അണുബാധയുള്ളതായി കണ്ടെത്തിയത്. ഉടന്‍ തന്നെ യൂനിറ്റ് അടച്ച് ആര്‍.ഒ പ്ലാൻറ് ഉള്‍പ്പെടെയുള്ളവ ശുചീകരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ഡയാലിസിസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചെങ്കിലും അവര്‍ക്ക് രോഗ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച തന്നെ യൂനിറ്റ് അണുവിമുക്തമാക്കിയതിന് ശേഷവും മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി. തിങ്കളാഴ്ച മുതല്‍ ഡയാലിസിസ് പുനരാരംഭിച്ചിരുന്നു. അണുബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആര്‍.ഒ പ്ലാൻറിലെ ട്യൂബ്, ടാങ്ക് എന്നിവ മാറാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.