കിംസ്​ മൾട്ടി സൂപ്പർ സ്പെഷാലിറ്റി​ ബ്ലോക്ക്​ തുറന്നു

കൊട്ടിയം: ആരോഗ്യമേഖലയിൽ സ്പെഷാലിറ്റിയുടെ കാര്യത്തിൽ സർക്കാർ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും കിംസിനെ പോലെയുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ അവിടെയാണ് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഏറെ ശ്രദ്ധയോടെ ഇടപെടുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊട്ടിയം കിംസ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കായി ആധുനികസൗകര്യങ്ങളോടെ നിർമിച്ച ആരോഗ്യസമുച്ചയത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി. കിംസ് ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല അധ്യക്ഷത വഹിച്ചു. കിംസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ് ആമുഖപ്രഭാഷണം നടത്തി. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ജി.എസ്. ജയലാൽ എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ. യൂനുസ്കുഞ്ഞ്, എ.എ. അസീസ്, എൻ. അനിരുദ്ധൻ, ബിന്ദുകൃഷ്ണ, ജി. ഗോപിനാഥ്, എ.കെ. സലാഹുദ്ദീൻ, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം. സുഭാഷ്, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ, വാർഡ് മെംബർ നദീറാ കൊച്ചസൻ, കൊല്ലം രൂപത മെത്രാപോലീത്ത സക്കറിയാ മാർ അന്തോനിയോസ്, എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് മോഹൻ ശങ്കർ, കിംസ് ഡയറക്ടർമാരായ അബ്ദുൽ സലാം, നസീർ ഇസ്മയിൽ കുട്ടി, സബീർ, ഇ. ഇക്ബാൽ ഡോ.പി.സുഹ്റ എന്നിവർ സംസാരിച്ചു. കിംസ് ഹെൽത്ത് കെയർ ഗ്രൂപ് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ സ്വാഗതവും കിംസ് കൊല്ലം മെഡിക്കൽ സൂപ്രണ്ട് ഡോ.അനീഷ് ബാവാ സലിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.