തിരുവനന്തപുരം: അന്താരാഷ്‌ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിെൻറ മൂന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഉത്തരവിൽ കോടതി അയവുവരുത്തി. കേസിെൻറ പ്രാധാന്യം മനസ്സിലാക്കിയും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ഉത്തരവിൽ കോടതി അയവുവരുത്തുന്നതെന്ന് വിധിയിൽ പറഞ്ഞു. കഴിഞ്ഞദിവസമാണ് ബിഷു ഷെയ്ക്ക് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെത്തുന്ന കള്ളക്കടത്തുകാർക്ക് ബി.എസ്.എഫ് കമാണ്ടൻറ് ജിബു ഡി. മാത്യു വഴിവിട്ട് സഹായം ചെയ്തുകൊടുത്തതിലുള്ള പ്രതിഫലമായി അരക്കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ കേസ്. ജിബു ഡി. മാത്യു, ബിഷു ഷെയ്ക്ക് എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.