തിരുവനന്തപുരം: ചേറ്റൂർ ശങ്കരൻനായർ അനുസ്മരണവും ചരിത്ര സെമിനാറും ഇൗമാസം 10,11 തീയതികളിൽ നടക്കും. ശങ്കരൻ നായരുടെ 161ാം ജന്മവാർഷികത്തിെൻറ ഉദ്ഘാടനം 10ന് രാവിലെ 10ന് തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളജ് ഒാഡിറ്റോറിയത്തിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ശശിതരൂർ എം.പി, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ സംസാരിക്കും. ബുധനാഴ്ച ഉച്ചക്ക് 12.30ന് 'കേരള ചരിത്രവീക്ഷണം പുതിയ കാഴ്ചപ്പാടിെൻറ സാധ്യതകൾ' വിഷയത്തിൽ സെമിനാർ ഡോ. രാജൻഗുരുക്കൾ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.ജി.എസ് നാരായണൻ അധ്യക്ഷത വഹിക്കുമെന്ന് ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. എസ്. രാജശേഖരൻനായർ, പ്രഫ. സൂരജ്, പ്രഫ. വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.