കൊല്ലം: ഡ്യൂട്ടിക്കിടെ മരിക്കുന്ന അർധസൈനികരുടെ വിധവകൾക്കും ആശ്രിതർക്കും മക്കൾക്കും സംസ്ഥാനസർക്കാർ ആനുകൂല്യങ്ങൾ അനുവദിച്ചു. ഒാൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവിസ്മെൻ വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആശ്രിതർക്ക് വിദ്യാഭ്യാസയോഗ്യതയനുസരിച്ച് സംസ്ഥാന സർക്കാർ സർവിസ് എൻട്രി കേഡറിൽ ജോലി, കുട്ടികൾക്ക് പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനായി ആവശ്യമുള്ള ധനസഹായം എന്നിവ നൽകുന്നതിന് സർക്കാർ തീരുമാനിച്ചതായി പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.െഎ.ജി അറിയിച്ചു. 2016 ജൂലൈ 20 നുശേഷം ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച അർധസൈനികരുടെ ആശ്രിതർ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.െഎ.ജിയെ (സ്റ്റേറ്റ് വെൽഫെയർ ഒാഫിസർ) ബന്ധപ്പെടണമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി പി.എസ്. നായർ അറിയിച്ചു. േഫാൺ: 9387906001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.