കുന്നിക്കോട്: സ്നേഹതീരത്തിെൻറ തണലിൽനിന്ന് ബന്ധുക്കൾക്കൊപ്പം യുവാവ് ജന്മനാട്ടിലേക്ക്. മധ്യപ്രദേശ് പന്ന സ്വദേശിയായ രാംരതി വർമയെ(42) തേടി ബന്ധുക്കള്‍ എത്തിയപ്പോള്‍ സാക്ഷിയാകാന്‍ മന്ത്രി ടി.പി. രാമകൃഷ്ണനും എത്തി. മൂന്ന് വർഷം മുമ്പ് നിലമേലിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ചടയമംഗലം പൊലീസാണ് സ്നേഹതീരത്തിൽ എത്തിച്ചത്. ആദ്യം സംസാരിക്കാതിരുന്ന രാംരതിയില്‍ നിന്നും കൗണ്സലിങ്ങിെൻറ ഭാഗമായി കിട്ടിയ വിവരങ്ങൾ അനുസരിച്ച് ആസ്പറിങ് ലീവ്സ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സഹോദരൻ കിഷോർ ലാൽ ചൗധരിയാണ് സ്നേഹതീരത്ത് എത്തിയത്. സ്വകാര്യ സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു രാംരതി വർമ. 2013 ഡിസംബർ മുതലാണ് കാണായത്. നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ജൂൺ 26 നായിരുന്നു ഏകമകൾ പൂജയുടെ വിവാഹം. അതിനു ശേഷമാണ് ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്. സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, കാഷ്യൂ െഡവലപ്മെൻറ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എസ്. മുഹമ്മദ് അസ്ലം, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയൻ, ആർ. പത്മഗിരീഷ്, സി. സജീവൻ, ആസ്പറിങ് ലീവ്സ് പ്രതിനിധികളായ നിതിൻ പോൾ, മനീഷ്, എ.എ.വാഹിദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.