ഭൂരിപക്ഷം അംഗങ്ങൾക്കും അസൗകര്യം; ​െഎ.പി.എസ്​ അസോസിയേഷൻ യോഗം മാറ്റി

തിരുവനന്തപുരം: യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ ഭൂരിപക്ഷം അംഗങ്ങളും അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് നിശ്ചയിച്ചിരുന്ന െഎ.പി.എസ് അസോസിയേഷൻ യോഗം മാറ്റി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ഇൗമാസം 16ന് സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യാൻ എസ്.പിമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അന്ന് അസോസിയേഷൻ യോഗവും ചേർന്നേക്കും. ജൂലൈ എട്ടിനകം അേസാസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം 41 പേർ ഒപ്പിട്ട കത്ത് നല്‍കിയിരുന്നു. എന്നാൽ, ആറിന് യോഗം വിളിച്ച അറിയിപ്പ് അംഗങ്ങൾക്ക് നൽകി ഒൗദ്യോഗികവിഭാഗം അവർക്ക് തിരിച്ചടി നൽകി. വിമതവിഭാഗത്തി​െൻറ ആവശ്യപ്രകാരമല്ല യോഗം വിളിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു ഇതിനുപിന്നിൽ. എട്ടിന് മുമ്പ് േയാഗം വിളിക്കണമെന്ന് നിർബന്ധമില്ലെന്നും 16ന് എസ്.പിമാരുടെ യോഗം നടക്കുന്ന സാഹചര്യത്തിൽ അന്ന് മതി യോഗമെന്ന നിലയിലേക്ക് വിമതവിഭാഗം അയഞ്ഞിരുന്നു. എന്നാൽ, ആറിന് യോഗം എന്ന നിലപാടിലായിരുന്നു ഒൗദ്യോഗികവിഭാഗം. എന്നാൽ, കത്തിൽ ഒപ്പിട്ടതും അല്ലാത്തതുമായ അംഗങ്ങളിൽ ഭൂരിപക്ഷവും വെള്ളിയാഴ്ച യോഗത്തിൽ പെങ്കടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെതുടർന്നാണ് ഒടുവിൽ യോഗം മാറ്റാൻ തീരുമാനിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിനുേശഷമാണ് തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം യുവ െഎ.പി.എസ് ഉദ്യോഗസ്ഥർ യോഗം വിളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ, ഉടന്‍ യോഗം വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് എതിരാണെന്നും ദാസ്യപ്പണി തുടരാനുള്ള സമ്മര്‍ദതന്ത്രമാണെന്നും വ്യാഖ്യാനിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഒൗദ്യോഗികവിഭാഗം ആദ്യം യോഗം വിളിക്കാൻ തയാറായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.