തിരുവനന്തപുരം: താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റി ഒന്നാം വാർഷികം വെള്ളിയാഴ്ച രാവിലെ 10ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. രക്തദാന ക്യാമ്പ്, ആർ.സി.സിയിലെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണവിതരണം, സന്നദ്ധ സേവകരായ വ്യക്തികളെ ആദരിക്കൽ, അംഗങ്ങളുടെ ഒത്തുചേരൽ എന്നിവയുണ്ടാകുമെന്ന് സൊസൈറ്റി പ്രസിഡൻറ് ഷഫീർ അഫയാൻസ്, അനസ് അബ്ദുല്ല എന്നിവർ അറിയിച്ചു. ജില്ല കൺെവൻഷൻ തിരുവനന്തപുരം: കേരള പ്രൈവറ്റ്(എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) ജില്ല കൺെവൻഷൻ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്റ്റാച്യു ട്രിവാൻഡ്രം ഹോട്ടലിൽ നടക്കും. സംസ്ഥാന സെക്രട്ടറി ആർ.എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഓർഗനൈസിങ് സെക്രട്ടറി കൊല്ലം കെ. മണി, ജില്ല പ്രസിഡൻറ് പൂഴനാട് സുരേന്ദ്രൻ എന്നിവർ അറിയിച്ചു. എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും എന്ന സെമിനാറും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.