വായ്പ തട്ടിപ്പ്: യൂത്ത് കോൺഗ്രസ്​ കുടുംബശ്രീ ഓഫിസ്​ ഉപരോധിച്ചു

കൊല്ലം: സി.പി.എം ഉന്നതനേതാവി​െൻറ നേതൃത്വത്തിൽ നടന്ന വായ്പ തട്ടിപ്പ് വിഷയത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കുടുംബശ്രീ ഓഫിസ് ഉപരോധിച്ചു. വിധവയായ സ്ത്രീ അറിയാതെ അവരുടേ പേരിൽ 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് സമരം. സാധാരണക്കാർ എടുക്കുന്ന ചെറിയ വായ്പ തുകയുടെ തിരിച്ചടവ് മുടങ്ങിയാൽപോലും നടപടിയെടുക്കുന്ന കുടുംബശ്രീ സി.പി.എം നേതാക്കളുടെ പേരിൽ നടപടിയെടുക്കാതെ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ആരോപിച്ചു. അഴിമതിക്കാരെ കുടുംബശ്രീയിൽ നിന്ന് പുറത്താക്കുമെന്ന് ജില്ല കുടുംബശ്രീ കോഒാഡിനേറ്റർ സ്ഥലത്തെത്തി രേഖാമൂലം എഴുതിനൽകിയശേഷമാണ് മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. പാർലമ​െൻറ് ജന. സെക്രട്ടറി എം.എസ്. അജിത്കുമാർ സമരം ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡൻറ് വിഷ്ണുസുനിൽ പന്തളം അധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, ആർ.എസ്. സബിൻ, വിനു മംഗലത്ത്, ഷമീർ ചാത്തിനാംകുളം, സച്ചിൻ പ്രതാപ്, പ്രിജി കൈതക്കോട്, സക്കീർ ഹുസൈൻ, എൽ. ലിജു, ആർ.എസ്. രാഹുൽ, സുധീർ കൂട്ടുവിള, സുബിൻ പത്തനാപുരം, ബിച്ചു കൊല്ലം, ശിവപ്രസാദ്, ചിന്തു, അമ്പിളി മയ്യനാട് എന്നിവർ നേതൃത്വം നൽകി. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി; അഭിമുഖം നാളെ കൊല്ലം: സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ ഉൾപ്പെടുത്തി ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചി​െൻറ ഭാഗമായ എംപ്ലോയബിലിറ്റി സ​െൻറർ ശനിയാഴ്ച അഭിമുഖം നടത്തും. അക്കൗണ്ടൻറ്, ഫിനാൻഷ്യൽ അനലിസ്റ്റ് (യോഗ്യത ബി.കോം, എം.കോം, എം.ബി.എ), സിവിൽ QA/QC ഫാക്കൽറ്റി (ബി.എ, ബി.ടെക്), അക്കൗണ്ടിങ് ഫാക്കൽറ്റി (പി.ജി), ബാങ്ക് ഓഫിസർ (യോഗ്യത-ഡിഗ്രി), ലോജിസ്റ്റിക് എക്സിക്യൂട്ടിവ് (എസ്.എസ്.എൽ.സി), കാഷ്യർ (ഡിഗ്രി ആൻഡ് ടാലി), ടെലി ഓപറേറ്റർ (എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം), ജൂനിയർ ഡിസൈനർ എന്നിവയിലാണ് ഒഴിവ്. അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻററുമായി ബന്ധപ്പെടണം. ഫോൺ: 0474-2740615/2740618.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.