തിരുവനന്തപുരം: സ്കൂൾ അധ്യാപക തസ്തിക നിർണയവും സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസവും 15നകം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. 15നുശേഷം പുനർവിന്യസിക്കപ്പെടാത്ത കാലയളവിൽ സംരക്ഷിത അധ്യാപകർക്ക് ശമ്പളത്തിന് അർഹതയുണ്ടാകില്ല. 15ന് തസ്തിക നഷ്ടമായി പുറത്താകുന്ന, സംരക്ഷണത്തിന് അർഹതയുള്ള ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി അധ്യാപക ബാങ്ക് പുതുക്കുന്ന നടപടിയും ഉടൻ പൂർത്തിയാക്കണം. തസ്തിക നിർണയം അവസാനഘട്ടത്തിലേക്ക് കടന്നതായും പകുതിയോളം എ.ഇ.ഒ-ഡി.ഇ.ഒ ഒാഫിസുകളിൽ തസ്തിക നിർണയ ഉത്തരവ് പ്രസിദ്ധീകരിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 2011 മാർച്ച് 31ന് നിയമനാംഗീകാരത്തോടെ െറഗുലർ സർവിസിൽ തുടർന്ന അധ്യാപക- അനധ്യാപകർക്ക് സംരക്ഷണത്തിന് അർഹതയുണ്ടായിരിക്കും. അധ്യാപക പാക്കേജ് വഴി 2011 ജൂൺ ഒന്ന് മുതൽ നിയമനാംഗീകാരം ലഭിച്ച ജീവനക്കാർ, 1999, 2000 വർഷങ്ങളിലെ ഉത്തരവുവഴി സംരക്ഷണം ലഭിച്ച ജീവനക്കാർ, അധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോഒാഡിനേറ്റർമാരായി നിയമിക്കപ്പെട്ട റീട്രഞ്ച്ഡ് അധ്യാപകർ എന്നിവർക്കും സംരക്ഷണ ആനുകൂല്യം ലഭിക്കും. തസ്തിക നഷ്ടപ്പെട്ടതിനെ തുടർന്ന് അധ്യാപക പാക്കേജിലൂടെ മറ്റ് സ്കൂളുകളിൽ വിന്യസിക്കപ്പെട്ട് ശമ്പളം വാങ്ങുന്ന സ്പെഷലിസ്റ്റ് അധ്യാപകർ, 2011-12 മുതൽ 2014 -15 വരെ രാജി, മരണം, റിട്ടയർമെൻറ്, സ്ഥലംമാറ്റം, ഉദ്യോഗക്കയറ്റം എന്നിവ വഴിയുണ്ടായ െറഗുലർ തസ്തികകളിൽ നിയമിക്കപ്പെടുകയും 2016 ജനുവരി 29ലെ ഉത്തരവ് പ്രകാരം നിയമനാംഗീകാരം ലഭിക്കുകയും ചെയ്തവർ എന്നീ ഗണത്തിൽ ഉൾപ്പെട്ടവർക്കും സംരക്ഷണ ആനുകൂല്യം ലഭിക്കും. എന്നാൽ, 2011-12 മുതൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.