ഇടം പദ്ധതിയുടെ തണലില്‍ കുടുംബത്തിന്​ സുരക്ഷിതയിടം

കൊല്ലം: ദുരിതനാളുകള്‍ക്കൊടുവില്‍ ഒരു കുടുംബം സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിതത്വത്തി​െൻറ തണലിലേക്ക്. പെരിനാട് പഞ്ചായത്തില്‍ പാലക്കട ജയന്തി കോളനിയിലെ സോമന്‍-ലീല ദമ്പതികള്‍ക്കാണ് തണലൊരുങ്ങുന്നത്. ചെറിയ കൂരയില്‍ ഓട്ടിസം ബാധിച്ച 38കാരനായ മകന്‍ ബിജുവിനൊപ്പമായിരുന്നു ഇവരുടെ ദുരിതജീവിതം. കുണ്ടറ മണ്ഡലത്തി​െൻറ സമഗ്രവികസനം ലക്ഷ്യമിട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടം പദ്ധതിയും ടി.കെ.എം ട്രസ്റ്റും ഒപ്പം ചേര്‍ന്നപ്പോള്‍ വീടെന്ന സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു. വീടി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. താക്കല്‍ദാനം കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്ലിയാരും ചേര്‍ന്ന് നിര്‍വഹിക്കും. കുടുംബത്തി​െൻറ ദുരിതം കേട്ടറിഞ്ഞ മന്ത്രി ഇടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി വീട് നിര്‍മിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരിസ്ഥിതി സൗഹൃദമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ടി.കെ.എം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. ടി.കെ.എം ട്രസ്റ്റാണ് വീടുപണിക്കാവശ്യമായ നാല് ലക്ഷം രൂപ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.