വിളപ്പിൽ: കഥയുടെ സുൽത്താെന അനുസ്മരിച്ച് പേയാട് കണ്ണശ്ശ മിഷൻ ഹൈസ്കൂളിൽ 'കഥയും കുട്ട്യോളും' എന്ന പേരിൽ കഥാരചന- പഠന ശിൽപശാല നടക്കും. വൈക്കം മുഹമ്മദ് ബഷീറിെൻറ ചരമദിനമായ ഇന്ന് സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിലാണ് കുട്ടികൾക്കായി കഥാ രചന മത്സരവും, എങ്ങനെ കഥയെഴുതാമെന്ന പഠന ക്ലാസും സംഘടിപ്പിക്കുന്നത്. ബേപ്പൂർ സുൽത്താെൻറ ഓർമക്കായി ചാരുകസേര, ഗ്രാമഫോൺ എന്നിവ മാവിൻ ചുവട്ടിൽ സ്ഥാപിക്കും. ബഷീറിെൻറ ഛായാചിത്രത്തിൽ കുട്ടികളും അതിഥികളും പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടി ആരംഭിക്കുക. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ അധ്യക്ഷതവഹിക്കും. വൈലോപ്പള്ളി സംസ്കൃതി ഭവൻ സെക്രട്ടറി ഡോ. എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.