കേരകർഷകർക്ക് ദുരിതമായി വെള്ളീച്ച ആക്രമണം

കുന്നിക്കോട്: തെങ്ങുകളില്‍ വെള്ളീച്ചയുടെ ആക്രമണംമൂലം കേരകർഷകർ ദുരിതത്തിലായി. വെള്ളീച്ചയുടെ ആക്രമണവും മണ്ഡരി ബാധയും മൂലം കിഴക്കന്‍ മേഖലയില്‍ തെങ്ങുകള്‍ നശിക്കുന്നത് വ്യാപകമാണ്. ഓലകളുടെ അടിയിൽ പറ്റിപ്പിടിച്ച വെള്ളീച്ചകള്‍ നീര് വലിച്ചുകുടിച്ച് തെങ്ങിനെ കരിംപൂപ്പല്‍ രോഗത്തിലേക്ക് എത്തിക്കുകയാണ്. നെതര്‍ലൻഡില്‍ കൂടതലായി കാണപ്പെടുന്ന വെള്ളീച്ചകളാണ് ഇവിടെ തെങ്ങി​െൻറ നാശത്തിന് കാരണമായത്. ജില്ലയുടെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലാണ് രോഗം പിടിപെട്ടിട്ടുള്ളത്. തെങ്ങില്‍നിന്ന് മറ്റ് വിളകളിലേക്ക് വ്യാപിക്കുന്നതും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഇപ്പോഴത്തെ കാലാവസ്ഥ വെള്ളീച്ചകളുടെ വംശവർധനവിന് അനുകൂലമെന്നതാണ് മറ്റൊരു ഭീഷണി. ജൈവമാര്‍ഗങ്ങളാണ് വെള്ളീച്ചകള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം. കൃഷിവകുപ്പില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നിെല്ലന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകമായ പദ്ധതികള്‍ കൃഷിവകുപ്പ് ആവിഷ്കരിക്കണമെന്നാണ് മലയോരമേഖലയിലെ തെങ്ങ് കര്‍ഷകരുടെ ആവശ്യം. തെങ്ങമം ബാലകൃഷ്ണന്‍ രാഷ്ട്രീയകേരളത്തിലെ വിപ്ലവകാരി -പന്ന്യന്‍ രവീന്ദ്രന്‍ പത്തനാപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവകാരിയായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍ പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹിയായിരുന്നെന്ന് സി.പി.എം ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. പത്തനാപുരം ഗാന്ധിഭവ​െൻറ മൂന്നാമത് തെങ്ങമം അവാര്‍ഡ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി. പത്മരാജന് സമ്മാനിച്ചശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഗവേണിങ് ബോഡി അംഗം ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പ്രഫ. മാടവന ബാലകൃഷ്ണപിള്ള, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍, നടന്‍ ടി.പി മാധവന്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, പ്രസന്നരാജന്‍, തെങ്ങമത്തി​െൻറ മകള്‍ കവിത ബി. തെങ്ങമം, മരുമകള്‍ ഷീജ സോണി, കൊച്ചു മകള്‍ ശ്രീലക്ഷ്മി, സാം ചെക്കാട്, ചേത്തടി ശശി, നടുക്കുന്നില്‍ നൗഷാദ്, ബി. അജയകുമാര്‍, മീര നായര്‍, കല്ലറ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.