െകാല്ലം: ദിവസവും ആയിരക്കണക്കിന് ആളുകൾ ചികിത്സക്കെത്തുന്ന ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ആറുവർഷമായി പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ. ബ്ലഡ് ബാങ്ക് പ്രവർത്തിക്കണമെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിെൻറ അനുമതിപത്രം ആവശ്യമാണ്. ഇത് ഒാരോ വർഷവും പുതുക്കേണ്ടതുണ്ട്. എന്നാൽ, 2012ന് ശേഷം ജില്ല ആശുപത്രി അധികൃതർ ബ്ലഡ് ബാങ്ക് ലൈസൻസ് പുതുക്കിയിട്ടില്ല. കെ. ജഗദമ്മ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നപ്പോൾ ബ്ലഡ് ബാങ്കിെൻറ ലൈസൻസ് സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്ന് അന്നത്തെ ആശുപത്രി സൂപ്രണ്ടിനെ ജില്ല പഞ്ചായത്ത് യോഗത്തിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, അധികൃതർ ഇന്നും കിട്ടും നാളെ കിട്ടും എന്ന് പറയുന്നതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പുതിയ സൂപ്രണ്ട് ചാർജെടുത്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമൊന്നുമില്ലെന്ന് ആക്ഷേപമുണ്ട്. ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് ബ്ലഡ് ബാങ്കിെൻറ ചാർജുള്ള മെഡിക്കൽ ഒാഫിസർ നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വേണ്ടപ്പെട്ടവർ നടപടിയെടുത്തിട്ടില്ല. ഇത്രയും കാലം ലൈസൻസ് പുതുക്കുന്നതടക്കം മുൻകരുതലുകൾ സ്വീകരിക്കാതെയാണ് ബ്ലഡ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം ആർ.സി.സിയിൽനിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എയ്ഡ്സ് പിടിപെട്ട വാർത്ത പുറത്തായതോടെ ഇത്രയുംകാലം ലൈസൻസില്ലാതെ പ്രവർത്തിച്ച നടപടി വിവാദമാകുമെന്ന് ഭയന്ന് ചില നീക്കുപോക്കുകൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പിന്നീട് കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. എന്നാൽ, ലൈസൻസ് എളുപ്പത്തിൽ നേടിയെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് അറിയാനായത്. ബ്ലഡ് ബാങ്ക് പ്രവർത്തിക്കാനാവശ്യമായ അനുമതിപത്രം കിട്ടണമെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയപ്രകാരം പറഞ്ഞ വ്യവസ്ഥകൾ പാലിക്കണം. ഇങ്ങനെയുള്ള വ്യവസ്ഥകളിൽ ഭൂരിഭാഗവും ജില്ല ആശുപത്രി പാലിച്ചിട്ടില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. ദിവസേന നിരവധിപേർ രക്തം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക്. അതേസമയം ബ്ലഡ് ബാങ്ക് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കാര്യം ആശുപത്രി അധികൃതരോട് ചോദിക്കുേമ്പാൾ ഇവർ പരസ്പരം പഴിചാരുകയാണ്. ചിലർ ഇങ്ങനെയൊരു സംഭവം അറിഞ്ഞിേട്ടയില്ലെന്ന രീതിയിലാണ് പെരുമാറുന്നത്. ജില്ല ആശുപത്രിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ജില്ല പഞ്ചായത്ത് അധികൃതർക്കും ഇതുസംബന്ധിച്ച് കൃത്യമായ അറിവില്ല. ജില്ലയിൽ സർക്കാർ നിയന്ത്രണത്തിൽ കൊല്ലം ജില്ല ആശുപത്രിയിലെ ലാബിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ലാബിലും മാത്രമാണ് രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ചുകൊടുക്കുന്ന സംവിധാനമുള്ളത്. ജില്ല ആശുപത്രി ബ്ലഡ് ബാങ്കിനെയാണ് കൂടുതൽപേരും ആശ്രയിക്കുന്നത്. മികച്ചനിലയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിനെ ചില സ്വകാര്യ ലാബുകൾക്കുവേണ്ടി തകർക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് ലൈസൻസ് പുതുക്കാത്തതെന്നാണ് ജീവനക്കാർ പറയുന്നത്. 2012ൽ റദ്ദായ ബ്ലഡ് ബാങ്കിെൻറ ലൈസൻസ് ഇതുവരെ പുതുക്കാത്തതെന്തെന്ന ചോദ്യത്തിന് നടപടി പുരോഗമിക്കുന്നുണ്ടെന്നും ഉടൻ ലൈസൻസ് കിട്ടുമെന്നുമാണ് സൂപ്രണ്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.